ബോംബെ. ഏറ്റവും കൂടുതല്‍ മലയാളികള്‍ വസിക്കുന്ന നഗരം. ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം ഈ നഗരത്തിനോട് കടപ്പെട്ടിട്ടാണ്. എന്നാലും നഗരത്തിന്റെ സ്വഭാവത്തിനോടു അലിഞ്ഞുചേര്‍ന്നുകൊണ്ട് തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്തി അധ്വാനിച്ചു കഴിയുന്ന ശാന്തശീലരായ എല്ലാ മലയാളികളെയും ഓര്‍ത്തുകൊണ്ട്‌...

Tuesday, 14 April 2009

ആദ്യമായി ബോംബയില്‍ എത്തിപ്പെടുന്ന ഏതൊരാളെയും പോലെ അല്പം അമ്പരപ്പും ഒരുപാടു കൌതുകവും മനസ്സില്‍ വച്ചുകൊണ്ടു തന്നെ ആദ്യമായി ബോംബെയില്‍ ഇയാളും തീവണ്ടി ഇറങ്ങുന്നത്. ജയന്തി ജനത എക്സ്പ്രസ്സ് കേരള ജനതയിലെ ഒരു പ്രധാന ഭാഗത്തിന് അക്കാലത്തും പധാന ഭാഗം തന്നെ ആയിരുന്നു. അയാളുടെ പ്രവാസകാലത്തിന്റെ തുടക്കത്തില്‍ ബോബെയില്‍ താങ്ങാനായി തുടക്കക്കാര്‍ അപൂര്‍വമായി മാത്രം അവിടെച്ചെന്നു. ഗള്‍ഫിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും ഉള്ള ഒരു ഗേറ്റ് വെ മാത്രമായി ചെറുപ്പക്കാര്‍ ജയന്തി ജനതയില്‍ കയറി...

ഒരു ഭാവിപരിപാടിയും ഇല്ലാതെ അവിടെ എത്തിപെട്ടാല്‍ ഏതൊരാള്‍ക്കും സംഭവിക്കാവുന്ന സംഗതികള്‍ ഏറെക്കുറെ ഇതുപോലെ ആകാന്‍ ഇടയുണ്ട്. കൂട്ടി വായന വേണ്ടി വന്നേയ്ക്കും!

Followers